ഹോം » ലോകം » 

ടെക്സസ് കേസില്‍ വധശിക്ഷ നടപ്പാക്കി

July 21, 2011

ടെക്സസ്: ഇന്ത്യക്കാരനെയും പാക്കിസ്ഥാന്‍കാരനെയും വെടിവച്ചു കൊന്ന കേസില്‍ അമേരിക്കന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. വാസുദേവ് പട്ടേല്‍(49), വാഖര്‍ ഹസന്‍(46) എന്നിവരെ വധിച്ച കേസില്‍ മാര്‍ക് സ്ട്രോമാന്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

2011 ഒക്ടോബറില്‍ ഡാളസിനു സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറി മാര്‍ക് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 11 തീവ്രവാദി ആക്രമണത്തിനു പ്രതികാരമായിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നു വിചാരണയ്ക്കിടെ ഇയാള്‍ വ്യക്തമാക്കിയിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ അറബികളാണെന്ന് കരുതിയാണു വെടിവച്ചത്. ഭീകരാക്രമണത്തില്‍ സഹോദരി കൊല്ലപ്പെട്ടതായും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. വെടിവയ്പ്പില്‍ പരുക്കേറ്റ ബംഗ്ലാദേശ് സ്വദേശി റായിസ് ഭുയിയാന്‍ മാര്‍ക്കിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് അപേക്ഷിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ‘

മുസ്ലിം വിശ്വാസപ്രകാരം മാര്‍ക്കിന് മാപ്പ് നല്‍കുന്നുവെന്നാണു റായിസ് കോടതിയെ അറിയിച്ചത്. എന്നാല്‍ അവസാന അപ്പീലും തള്ളിക്കൊണ്ട് യു.എസ് സുപ്രീം കോടതി ഇയാളുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick