ഹോം » പ്രാദേശികം » കാസര്‍കോട് » 

ജില്ലയില്‍ പച്ചക്കറി വികസന പദ്ധതി: വിത്ത്‌, വളം കിറ്റുകള്‍ വിതരണം ചെയ്യും

July 21, 2011

കാസര്‍കോട്‌: സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്‌ ജില്ലയില്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പച്ചക്കറി വികസന പദ്ധതികള്‍ നടപ്പിലുക്കുന്നു. ഗ്രാമങ്ങളില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുക, വിദ്യാലയങ്ങളിലും, മറ്റു സ്ഥാപനങ്ങളിലും പച്ചക്കറി തോട്ടങ്ങള്‍ ഉണ്ടാക്കുക, വീടിനോട്‌ ചേര്‍ന്ന പുരയിടങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുക, പരിശീലനം നല്‍കുക എന്നിവയാണ്‌ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം നടപ്പിലാക്കുന്നത്‌. ഗുണമേന്‍മയുളള വിത്തുകള്‍ സംസ്ഥാന വിത്ത്‌ വികസന അതോറിറ്റി ലഭ്യമാക്കും. ജില്ലയില്‍ പത്ത്‌ രൂപ വിലയുളള 7,൦൦൦ പച്ചക്കറി വിത്ത്‌ പായ്ക്കറ്റുകള്‍ ഗ്രാമതലത്തിലും, പച്ചക്കറി വിത്ത്‌, ജൈവ വളം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ അടങ്ങിയ 5൦൦ രൂപയുടെ 5൦൦ കിറ്റുകള്‍ മുന്‍സിപ്പല്‍ പ്രദേശത്തും സൌജന്യമായി വിതരണം ചെയ്യും. ആകെ 34.425 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്‌ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുന്നത്‌. കിറ്റുകള്‍ കാസര്‍കോട്‌ മുന്‍സിപ്പല്‍ പ്രദേശത്ത്‌ വിതരണം ചെയ്യുന്നതിണ്റ്റെ ഉദ്ഘാടനവും പരിശീലനവും ഇന്ന്‌ രാവിലെ 9.3൦ ന്‌ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തുമെന്ന്‌ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ അനിത അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുളള ഉദ്ഘാടനം ചെയ്യും. വൈസ്‌ ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്‌ ശിവപ്രസാദ്‌ മുഖ്യാതിഥിയായിരിക്കും.

Related News from Archive
Editor's Pick