ഹോം » പ്രാദേശികം » കോട്ടയം » 

മാലിന്യപ്രശ്നം: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു

July 21, 2011

ചങ്ങനാശ്ശേരി: നഗരത്തിലെ മാലിന്യപ്രശ്നം വീണ്ടും ഗുരതരാവസ്ഥയില്‍. ജില്ലകളക്ടറുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞമാസം സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത്‌ മാലിന്യപ്രശ്നത്തിന്‌ പരിഹാരം കാണുമെന്ന്‌ ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍ ഇതേവരെ പരിഹാരം കാണാനായിട്ടില്ല. ഇക്കാര്യത്തില്‍ നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌. മാലിന്യനിര്‍മാര്‍ജനത്തിനുവേണ്ടിയുള്ള നിയമാവലി ഈമാസം ൧ന്‌ പുറത്തിറക്കുമെന്ന്‌ നഗരസഭാധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേവരെ നിയമാവലി പുറത്തിറങ്ങിയില്ല. മഴ ശക്തമായതോടെ മാലിന്യങ്ങള്‍ ചീഞ്ഞഴുകി ഒഴുകിത്തുടങ്ങി. പകര്‍ച്ച വ്യാധികളും മറ്റും നാടാകെ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തിലും മാലിന്യ സംസ്കരണം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. മാലിന്യങ്ങള്‍ തരംതിരിക്കുന്ന തൊഴിലാളികള്‍ക്ക്‌ ശരീരം ചൊറിഞ്ഞു പൊട്ടാന്‍ തുടങ്ങിയിട്ടുണ്ട്‌. പ്ളാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്നാണ്‌ ഇവരുടെ വാദം. മാലിന്യം നഗരത്തില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്ത്‌ ഫലപ്രദമായി സംസ്കരിക്കണമെന്ന ആവശ്യം ശക്തമാണ്‌.

Related News from Archive
Editor's Pick