ഹോം » പ്രാദേശികം » കോട്ടയം » 

വിദ്യാഭ്യാസ വകുപ്പ്‌ പ്രതീക്ഷകള്‍ തകര്‍ക്കുന്നു: ബിജെപി

June 19, 2011

വാഴൂര്‍: ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നയങ്ങളാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു.
ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം കൊടുങ്ങൂര്‍ മാരാര്‍ജി ഭവനില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമായി ഒത്തുകളിച്ച സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടം നടത്തുകയാണ്‌. സ്വാശ്രയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സീറ്റുകള്‍ യഥാര്‍ത്ഥ്യമാക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.ജി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന്‍ നമ്പൂതിരി മേഖലാ പ്രസിഡന്റ്‌ കെ.ജി. രാജ്മോഹന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ മേടയ്ക്കല്‍, സെക്രട്ടറി വി.എന്‍. മനോജ്‌, ടി.ബി. ബിനു തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പാര്‍ട്ടിഭാരവാഹികളും വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികളും പങ്കെടുത്തു.

Related News from Archive
Editor's Pick