ഹോം » കേരളം » 

ബാലകൃഷ്ണപിള്ളയ്ക്ക് അപൂര്‍വ്വ രോഗം

July 22, 2011

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്‌ അപൂര്‍വ രോഗമെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി വര്‍ധിക്കുന്ന ഹിമാറ്റോ ക്രൊമാറ്റോറ്റിസ്‌ എന്ന അത്യപൂര്‍വ്വ രോഗമാണ്‌ പിള്ളയ്ക്കെന്നാണ്‌ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌.

ബാലകൃഷ്‌ണപിളള ഹൃദ്രോഗ ബാധിതനാണെന്നും ജയിലധികൃതര്‍ക്ക്‌ മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യ പരിശോധനയ്ക്ക്‌ വിധേയരാക്കിയ 21 പേരില്‍ ബാലകൃഷണപിള്ളയുള്‍പ്പെടെ ഏഴ്‌ പേര്‍ ജയില്‍ മോചിതരാക്കാന്‍ തക്കവിധം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നാണ്‌ വിദഗ്ദ്ധ ഡോക്‌ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

എന്നാല്‍ ഇക്കൂട്ടത്തില്‍ വര്‍ഗ്ഗീസ്‌ വധവുമായി ബന്ധപ്പെട്ട്‌ ശിക്ഷയനുഭവിക്കുന്ന മുന്‍ ഐ.ജി ലക്ഷ്‌മണയെ ഉള്‍പ്പെടുത്തിയിട്ടില്ല. ആരോഗ്യ കാരണങ്ങളാല്‍ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട്‌ ബാലകൃഷ്‌ണപിള്ള നേരത്തേ മുഖ്യമന്ത്രിയ്ക്കും ജയിലധികൃതര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick