ഹോം » പ്രാദേശികം » കണ്ണൂര്‍ » 

റോഡ്‌ ചെളിക്കുളമായി; നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചു

July 22, 2011

പാനൂറ്‍: റോഡ്‌ ചെളിക്കുളമായി മാറിയതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചു. വള്ളങ്ങാട്‌ ഗുരുസന്നിധിക്ക്‌ മുന്നിലെ റോഡിലാണ്‌ നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചത്‌. ഗുരുസന്നിധി സ്കൂളിന്‌ മുന്നില്‍ രൂപം കൊണ്ട വലിയ ഗര്‍ത്തത്തില്‍ ചെറുവാഹനങ്ങള്‍ വീഴുന്നത്‌ പതിവായിരിക്കുകയാണ്‌. പ്രതിഷേധത്തെ തുടര്‍ന്ന്‌ കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി കുഴികള്‍ നികത്തി. രണ്ട്‌ മാസം മുമ്പെയാണ്‌ റോഡ്‌ നിര്‍മ്മാണ പ്രവൃത്തി നടന്നത്‌. പാനൂറ്‍ ടൌണിലും റോഡുകള്‍ തകര്‍ന്ന നിലയിലാണ്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick