ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സ്മാര്‍ട്‌വെബ്‌ ഉദ്ഘാടനം 25ന്‌

July 22, 2011

കണ്ണൂറ്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന സ്മാര്‍ട്‌വെബ്‌ ഓണ്‍ലൈന്‍ കോഴ്സ്‌ മാനേജ്മെണ്റ്റ്‌ സിസ്റ്റം 25ന്‌ രാവിലെ 11.30ന്‌ വൈസ്ചാന്‍സലര്‍ പ്രൊഫ. മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്യും. വിദൂര വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നൂതനവും സാങ്കേതികവുമായ ഈ സംരംഭത്തിലൂടെ മികച്ച അക്കാദമിക്‌ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൈവരിക്കാന്‍ കഴിയും. ദല്‍ഹി ആസ്ഥാനമായുള്ള വിദൂര വിദ്യാഭ്യാസ കൌണ്‍സിലിണ്റ്റെ സാമ്പത്തിക സഹായം ഉപയോഗിച്ച്‌ സിഡിറ്റിണ്റ്റെ സഹായത്തോടെ രൂപകല്‍പന ചെയ്ത സ്മാര്‍ട്‌വെബ്‌ വരുംവര്‍ഷങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സംവിധാനത്തിലൂടെ മുഴുവന്‍ പഠന കേന്ദ്രങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള പദ്ധതികള്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രം ആസൂത്രണം ചെയ്തുവരികയാണ്‌. www.sde.kannuruniversity.ac.in എന്നതാണ്‌ സൈറ്റിണ്റ്റെ പേര്‌.

Related News from Archive

Editor's Pick