റാഗിംങ്ങ്‌: രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Friday 22 July 2011 11:27 pm IST

ബദിയഡുക്ക: ബദിയഡുക്കയില്‍ വീണ്ടും റാഗിംഗ്‌. റാഗിംഗിലും മര്‍ദ്ദനത്തിലും പരിക്കേറ്റ ബദിയഡുക്ക കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ ഒന്നാം വര്‍ഷ പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥികളായ ബണ്‍ പുത്തടുക്കയിലെ ദീക്ഷിത്ത്‌, ഷബീര്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട്‌ ഇതേ സ്ഥാപനത്തിലെ ഫൈനല്‍ ബി.കോം വിദ്യാര്‍ത്ഥികളായ കുമ്പളയിലെ മഹേഷ്‌, നെല്ലിക്കട്ടയിലെ മുകേഷ്‌, വാണിനഗറിലെ പ്രമോദ്‌ എന്നിവരെ കോളേജില്‍ നിന്ന്‌ സസ്പെണ്റ്റ്‌ ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.