ഹോം » പ്രാദേശികം » കോട്ടയം » 

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നു

July 22, 2011

മുക്കൂട്ടുതറ: യാത്രാബസ്സടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ജോലിക്കിടയിലും പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പരാതി. ഒട്ടുമിക്ക ഡ്രൈവര്‍മാരും വാഹനം ഓടിക്കുന്നതിനിടിയല്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി ഉപയോഗിക്കുന്നതായി യാത്രക്കാരും നാട്ടുകാരും പറയുന്നു. യാത്രാ ബസുകളുടെ മത്സര ഓട്ടമാണ്‌ ഇവര്‍ മൊബൈല്‍ നേരിട്ട്‌ ഉപയോഗിക്കാന്‍ കാരണമായിരിക്കുന്നത്‌. ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുന്നതും സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ ലൈവായി അറിയിക്കുന്നതും അറിയുന്നതും മൊബൈലില്‍ക്കൂടിയാണ്‌. മത്സര ഓട്ടത്തിനിടയിലും വളരെ ലാഘവത്തോടെ ഒരുകയ്യില്‍ വളയവും മറുകയ്യില്‍ ഫോണുമായി ചീറിപ്പായുന്ന വാഹനത്തിലുള്ള യാത്ര ഭയപ്പാടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലൂടെ ബൈക്കുള്‍പ്പെടെയുളള ചെറുകിട വാഹനങ്ങളും ഇതുപോലെ ഫോണുമായി റോഡിലിറങ്ങുന്നത്‌ വാന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്‌ ചെയ്യുന്നത്‌. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലീസ്‌ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick