ഹോം » പൊതുവാര്‍ത്ത » 

മുംബൈ സ്ഫോടനം : ഒരാള്‍ കൂടി മരിച്ചു

July 23, 2011

മുംബൈ: ജൂലായ്‌ 13 ന്‌ മുംബൈയില്‍ മൂന്നിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരകളില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

ഓപ്പറ ഹൗസിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റു ചകിത്സയിലായിരുന്ന ശ്രീപദ്‌ മുസാപുര (38) ആണ്‌ മരിച്ചത്‌. സാവേരി ബസാര്‍, ദാദര്‍, ഓപ്പറ ഹൗസ്‌ എന്നിവിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 128 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick