ഹോം » വാര്‍ത്ത » 

ഭാരതരത്നയ്ക്ക് കായിക രംഗത്തുളളവരെയും പരിഗണിക്കണം – ആഭ്യന്തര മന്ത്രാലയം

July 23, 2011

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് കായിക രംഗത്തുളളവരെയും പരിഗണിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു മന്ത്രാലയം കത്തയച്ചു.

നേരത്തേ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര കായിക മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ഭാരതരത്ന നല്‍കി ആദരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലുളളവരെയും പൊതുരംഗത്തു മികച്ച സംഭാവന നല്‍കുന്നവരെയുമാണ് ഇപ്പോള്‍ ഭാരതരത്ന നല്‍കി ആദരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick