ഹോം » പൊതുവാര്‍ത്ത » 

കുഞ്ഞിനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു

July 23, 2011

തിരുനല്‍വേലി: തമിഴ്‌നാട്ടില്‍ പിതാവ് തന്റെ ഒരു മാസം പ്രായമായ കുഞ്ഞിനെ 40,000 രൂപയ്ക്കു വിറ്റു. ജെ. സയദ് യൂസഫാണ് മുംബൈ വ്യവസായിക്ക് കുട്ടിയെ വിറ്റത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് കുട്ടിയെ വില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നു സയദ് പോലീസിനോടു പറഞ്ഞു.

സയദിന്‍റെ ഭാര്യ ഫാത്തിമ നല്‍കിയ പരാതിയെ തുടര്‍ന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സയിദ്- ഫാത്തിമ ദമ്പതികള്‍ക്കു മൂന്നു പെണ്‍കുട്ടികളാണുളളത്. ചായക്കടയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട സയദ് നിരാശനും സ്ഥിരം മദ്യപാനിയുമായി തീര്‍ന്നെന്നു ഭാര്യ മൊഴി നല്‍കി.

കുട്ടിയെ വില്‍ക്കാന്‍ പലപ്പോഴും തന്നെ പ്രേരിപ്പിച്ചിരുന്നു. ജൂലൈ 17നാണു മുംബൈയിലെ ബിസിനസുകാരന് കുട്ടിയെ 40,000 രൂപയ്ക്കു വിറ്റത്. ആ പണം മുഴുവന്‍ മദ്യപിച്ചു തീര്‍ക്കുകയാണ് ചെയ്തതെന്നും ഫാത്തിമ പോലീസിനോടു പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick