ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പരിയാരം മെഡിക്കല്‍ കോളേജ്‌ മാര്‍ച്ച്‌ വിജയിപ്പിക്കണം: ബിജെപി

June 19, 2011

തലശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും മാറിമാറി വന്ന ഇരുമുന്നണികളും ഉത്തരവാദികളാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ബിജെപി തലശ്ശേരി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിയാരം മെഡിക്കല്‍ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ 21ന്‌ ബിജെപി നടത്തുന്ന മാര്‍ച്ച്‌ വിജയിപ്പിക്കണമെന്നും രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡണ്ട്‌ എന്‍.ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്‌, സംസ്ഥാന വൈസ്പ്രസിഡണ്ട്‌ എ.പി.പത്മിനി ടീച്ചര്‍, ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍, അഡ്വ. വി.രത്നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.ബാബു സ്വാഗതവും കെ.എന്‍.മോഹനന്‍ നന്ദിയും പറഞ്ഞു.

Related News from Archive
Editor's Pick