ഹോം » ലോകം » 

കാനഡ കൊടുംചൂടില്‍

July 23, 2011

ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളും കാനഡയും കൊടും ചൂടില്‍ ഉരുകുന്നു.
ന്യൂജഴ്സിയിലെ ന്യൂ ആര്‍ക്ക്‌ പട്ടണത്തില്‍ ഏറ്റവും കൂടിയ ചൂടായ 42 ഡിഗ്രി സെന്റിഗ്രേഡ്‌ രേഖപ്പെടുത്തി. താപനില ഉയര്‍ന്നേക്കാമെന്ന്‌ കാനഡയില്‍ കാലാവസ്ഥാ പ്രവചനം. ഒരു ഡസന്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഏറ്റവും കൂടിയ ചൂട്‌ അനുഭവപ്പെട്ടു. 22 പേര്‍ അത്യൂഷ്ണംമൂലം മരിച്ചതായി കണക്കാക്കുന്നു. അമേരിക്കയില്‍ പകുതിയോളംവരുന്ന ജനസംഖ്യ അസഹ്യമായ ചൂട്‌ സഹിക്കേണ്ടിവന്നു. രാജ്യത്തെ 220 സ്ഥലങ്ങളില്‍ റെക്കോഡ്‌ താപം രേഖപ്പെടുത്തി.
ഫിലാഡെല്‍ഫിയയിലെ പൊതുനീന്തല്‍കുളങ്ങള്‍ അര മണിക്കൂര്‍ ഇടവേളകളില്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന താപനിലയായ 40 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ നഗരവാസികള്‍ ചൂടില്‍ വെന്തു. ന്യൂയോര്‍ക്ക്‌ തുറമുഖത്തെ നാല്‌ ബീച്ചുകളിലും ഒരു മലിനീകരണ പ്ലാന്റ്‌ തീപിടിച്ചതിനെത്തുടര്‍ന്ന്‌ ജലം ഒഴുകിയതിനാല്‍ നീന്തല്‍ വിലക്കിയിരുന്നു. അതിതാപം ന്യൂയോര്‍ക്കിലെ വ്യാപാരത്തെയും വീടുകളെയും ബാധിച്ചു.

Related News from Archive
Editor's Pick