ഹോം » പ്രാദേശികം » കാസര്‍കോട് » 

മടിക്കൈ നഴ്സിംഗ്‌ കോളേജ്‌ സ്വകാര്യ ഡോക്ടര്‍ക്കു മറിച്ചുവിറ്റതായി ആരോപണം

June 19, 2011

കാഞ്ഞങ്ങാട്‌: രമേശന്‍ പ്രശ്നം ചൂടുപിടിച്ചു നില്‍ക്കവെ ഇടതുസര്‍ക്കാര്‍ മടിക്കൈയില്‍ അനുവദിച്ച നഴ്സിംഗ്‌ കോളേജ്‌ സ്വകാര്യ ഡോക്ടര്‍ക്കു മുറിച്ചുവിറ്റതായി ആരോപണമുയര്‍ന്നു. സംസ്ഥാനത്തെ മാതൃകാ പഞ്ചായത്തായ മടിക്കൈയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായാണ്‌ ഗവണ്‍മെന്റ്‌ നഴ്സിംഗ്‌ കോളേജ്‌ ആരംഭിച്ചിരുന്നത്‌. ഉദ്ഘാടനം ആഘോഷപൂര്‍വ്വം നടത്തുകയും ചെയ്തു.
എന്നാല്‍ പിന്നീട്‌ കോളേജ്‌ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ഡോക്ടര്‍ക്കു കൈമാറിയതായാണ്‌ ആരോപണം. ഈ കോളേജിനുവേണ്ടി പുല്ലൂരില്‍ കെട്ടിടം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സംസാരമുണ്ട്‌.
മടിക്കൈയില്‍ ഗവ മേഖലയില്‍ ആരംഭിച്ച നഴ്സിംഗ്‌ കോളേജ്‌ സ്വകാര്യ വ്യക്തിക്കു കൈമാറിയതിനു പിന്നില്‍ വന്‍ കച്ചവടം നടന്നിട്ടുണ്ടെന്നും അതിനുപലര്‍ക്കും കമ്മീഷനും സ്ഥാപനത്തില്‍ ഷെയറും ഉണ്ടെന്നുമാണ്‌ ആരോപണമുയര്‍ന്നിട്ടുള്ളത്‌. സംഭവം കമ്മ്യൂണിസ്റ്റ്‌ കേന്ദ്രമായ മടിക്കൈയില്‍ അങ്കലാപ്പ്‌ ഉയര്‍ത്തിയിട്ടുണ്ട്‌.

Related News from Archive
Editor's Pick