ഹോം » പ്രാദേശികം » കാസര്‍കോട് » 

സൌജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന സേനാ രൂപീകരണവും ഇന്ന്‌

July 23, 2011

പരവനടുക്കം: പരവനടുക്കം വിവേകാനന്ദ സേവാഭാരതിയുടേയും മംഗലാപുരം എജെ ഹോസ്പിറ്റലിണ്റ്റേയും സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാട്‌ ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂളില്‍ വെച്ച്‌ ഇന്ന്‌ രാവിലെ സൌജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന സേനാരൂപീകരണവും സംഘടിപ്പിക്കുന്നു. പരിപാടി കാസര്‍കോട്‌ നഗരസഭാ പ്രതിപക്ഷ നേതാവ്‌ പി.രമേഷ്‌ ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ എ.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തും. മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, നേത്രദാനം, ഇഎന്‍ടി, എല്ലുരോഗം, ത്വക്ക്‌ എന്നീ വിഭാഗങ്ങളിലാണ്‌ പരിശോധന. തുടര്‍ന്ന്‌ ഉച്ചയ്ക്ക്‌ 1 മണിക്ക്‌ ചെമ്മനാട്‌ ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂളില്‍ നിന്നും ഇക്കുറി എസ്‌എസ്‌എല്‍സി-പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും.

Related News from Archive
Editor's Pick