ഉദിനൂറ്‍ കവര്‍ച്ച: അക്രമിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

Saturday 23 July 2011 11:18 pm IST

ചെറുവത്തൂറ്‍: റിട്ടയേര്‍ഡ്‌ പ്രൊഫസറെയും അമ്മയെയും കത്തിക്കാട്ടി ഭീഷണിപ്പെടുത്തി നിര്‍ത്തി 14 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷത്തോളം രൂപയും കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ രണ്ടുപേരെ പോലീസ്‌ ചോദ്യം ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടില്ല. അന്വേഷണം തുടരുന്നതായി കേസ്‌ അന്വേഷിക്കുന്ന നീലേശ്വരം സി.ഐ സുരേഷ്ബാബു പറഞ്ഞു. ഉദിനൂറ്‍ റെയില്‍വെ ഗേറ്റിനു സമീപത്തു താമസിക്കുന്ന റിട്ട പ്രൊഫ.മനോഹരണ്റ്റെ വീട്ടില്‍ കൊള്ള നടത്തി ആഭരണങ്ങളും പണവും എടുത്തശേഷം അക്രമികള്‍ ഇതേ വീട്ടിലെ കാറുമായി കടന്നുകളയുകയായിരുന്നു. കാര്‍ പിന്നീട്‌ പയ്യന്നൂറ്‍ ഗവ ബോയ്സ്‌ ഹയര്‍ സെക്കെണ്റ്ററി സ്കൂളിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുഖം മറച്ച ഒരാളും തമിഴ്‌ കലര്‍ന്ന മലയാളം സംസാരിച്ചിരുന്ന രണ്ടുപേരുമാണ്‌ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്‌. പെട്രോള്‍ തീര്‍ന്നതിനുശേഷം കാര്‍ ഉപേക്ഷിച്ച സംഘം കണ്ണൂരിലെത്തി രക്ഷപ്പെടുകയുമായിരുന്നുവെന്നു പോലീസ്‌ സംശയിക്കുന്നു.