ഹോം » പ്രാദേശികം » കാസര്‍കോട് » 

മണല്‍കടത്തും വയല്‍ നികത്തലും; ഹൊസ്ദുര്‍ഗ്ഗില്‍ 26 കേസുകള്‍

July 23, 2011

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സബ്കലക്ടര്‍ ബാലകിരണ്‍ നടത്തിയ പരിശോധനയില്‍ 24 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുല്ലൂറ്‍, ചെറുവത്തൂറ്‍, പിലിക്കോട്‌, അജാന്നൂറ്‍, കാഞ്ഞങ്ങാട്‌, കാരാട്ടുവയല്‍, കല്ലഞ്ചിറ, ഒഴിഞ്ഞ വളപ്പ്‌, കാഞ്ഞങ്ങാട്‌ സൌത്ത്‌, എന്നിവിടങ്ങളിലാണ്‌ കലക്ടര്‍ പരിശോധന നടത്തി കേസെടുത്തത്‌. കാഞ്ഞങ്ങാട്‌ നഗരസഭയിലെ കാരാട്ടുവയലില്‍ വയല്‍ നികത്തുന്നതിനെതിരെ കുന്നുവയല്‍ സംരക്ഷണ സമിതി നല്‍കിയ പരാതി പരിഗണിച്ചാണ്‌ സബ്കലക്ടര്‍ നടപടിയെടുത്തത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick