ഹോം » വാര്‍ത്ത » 

ചൈനയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 35 മരണം

July 24, 2011

ബീജിങ്: ചൈനയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു 35 പേര്‍ മരിച്ചു. 190 പേര്‍ക്കു പരുക്കേറ്റു. ചൈനയിലെ സിജിയാങ് പ്രവിശ്യയിലാണ് അപകടം. ശക്തമായ ഇടിമിന്നലില്‍ വൈദ്യുതി ബന്ധം നിലച്ചതോടെ ഒരു ട്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം.

നിയന്ത്രണം വിട്ട ട്രെയിന്‍ മറ്റൊരു ബുള്ളറ്റ് ട്രെയിനിലേക്ക് ഇടിച്ചു കയറി. രാത്രി 8.28 നു വെങ്ഷു പട്ടണത്തിനടത്തു പാലത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ രണ്ടു ബോഗികള്‍ പാലത്തില്‍ നിന്നു താഴേക്കു മറിഞ്ഞു. ഇത് മരണനിരക്ക് ഉയരാന്‍ കാരണമായി.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളം തെറ്റി വേര്‍പ്പെട്ടുപോയ നാല് കോച്ചുകള്‍ മാത്രമാണ് ട്രെയിനുമായി കൂട്ടിയിടിച്ചത് എന്നത് വന്‍ ദുരന്തം ഒഴിവാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick