ഹോം » വാര്‍ത്ത » 

പോപ്പ് ഗായിക ആമി വൈന്‍ഹൗസ് മരിച്ച നിലയില്‍

July 24, 2011

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായിക ആമി വൈന്‍ഹൗസ് (27) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ ലണ്ടനിലെ കാമഡെന്‍ സ്ക്വയര്‍ ഫ്ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമപ്പെട്ടു ജീവിതം നയിച്ച ആമി ലഹരിവിമുക്ത ചികിത്സയിലായിരുന്നു.

മദ്യപാനം ഉപേക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍ മരണം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. അമിത മദ്യപാനം കാരണം യൂറോപ്യന്‍ പര്യടനം ആമി റദ്ദാക്കിയിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക്‌ എന്ന ആല്‍ബത്തിലൂടെയാണ്‌ ആമി സംഗീതലോകത്തേയ്ക്ക്‌ കടന്നുവന്നത്‌.

2006ല്‍ പുറത്തിറങ്ങിയ ബാഡ് ടു ബാഡ് എന്ന ആല്‍ബത്തിലൂടെയാണ് ആമി വൈന്‍ഹൗസ് പ്രശസ്തയായത്. ആല്‍ബം അഞ്ചു ഗ്രാമി അവാര്‍ഡുകള്‍ നേടി. അച്ഛനില്‍നിന്ന്‌ പകര്‍ന്നുകിട്ടിയ ജാസ്‌ മ്യൂസികിന്റെ സ്വാധീനം ആമിയുടെ ഒട്ടുമിക്ക ആല്‍ബത്തിലും പ്രതിഫലിച്ചിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick