ഹോം » വാര്‍ത്ത » ലോകം » 

ബാര്‍ബിയുടെ പിതാവ് ഏലിയറ്റ് ഹാന്‍ഡ്‌ലര്‍ അന്തരിച്ചു

July 24, 2011

ലോസാഞ്ചലസ്: ‘ബാര്‍ബി’ പാവയുടെ പിതാവ് ഏലിയറ്റ് ഹാന്‍ഡ്‌ലര്‍ (95) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. മകള്‍ ബാര്‍ബറ സീഗള്‍ ആണ് ഹാന്‍ഡ്‌ലറിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.

ഭാര്യ റൂത്ത് ഹാന്‍ഡലര്‍, ഹാരോള്‍ഡ് മാട്‌സണ്‍ എന്നിവരുമായി ചേര്‍ന്ന് 1945-ല്‍ ഹാന്‍ഡ്‌ലര്‍ സ്ഥാപിച്ച മാട്ടേല്‍ എന്ന കമ്പനിയാണ് ബാര്‍ബി പാവകള്‍ നിര്‍മ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്. ഭാര്യയുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചത്.

മകള്‍ക്ക് കളിക്കാനായി ഉണ്ടാക്കിയ കടലാസ് പാവരൂപത്തില്‍ നിന്നാണ് ബാര്‍ബി പാവയുടെ ആശയം രൂപപ്പെടുന്നത്. 1959ല്‍ വാണിജ്യ അടിസ്ഥാനത്തില്‍ പാവകള്‍ നിര്‍മ്മിച്ചു തുടങ്ങി. കോടികളുടെ ലാഭമാണ് ബാര്‍ബിയുടെ നിര്‍മ്മാണത്തിലൂടെ മാത്രം ഇവര്‍ നേടിയത്.

ബാര്‍ബിയുടെ അമ്മ എന്നറിയപ്പെട്ട റൂത്ത് ഹാന്‍ഡ്‌ലര്‍ 2002 ലാണ് അന്തരിച്ചത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick