ഹോം » സംസ്കൃതി » 

സര്‍ഗ്ഗാത്മകത തനിയെ സംഭവിക്കുന്നു

July 24, 2011

ലോകത്തിലെ സര്‍ഗ്ഗാത്മകമായ എല്ലാ പ്രവൃത്തികളും, നിങ്ങളിലെ ഏതോ അജ്ഞാതശക്തിയില്‍ നിന്നും അല്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നും തനിയെ സംഭവിക്കുന്നതാണ്‌! നൃത്തം, സംഗീതം, നാടകം, ചിത്രകല, സാഹിത്യം തുടങ്ങിയവയൊക്കെ അതില്‍പ്പെടും. എല്ലാം സഹജമായി സംഭവിക്കുന്നതാണ്‌. നിങ്ങളല്ല അത്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌, കവികളും, സാഹിത്യകാരന്മാരുമൊക്കെ പറയുന്നത്‌. “ഇത്‌ ഞാനല്ല എഴുതിയത്‌…. മറിച്ച്‌ എന്നില്‍നിന്നും സംഭവിച്ചതാണ്‌.”
എന്ന്‌. ഒരു കുറ്റവാളി പറയുന്നതും ഇതുതന്നെയാണ്‌. “ഒന്നും എനിക്കറിയില്ല. ഒക്കെ സംഭവിച്ചു. എനിക്കൊന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.” അവര്‍ക്കുതന്നെ അവര്‍ ചെയ്തത്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല! അശുഭചിന്തകളും നിഷേധചിന്തകളും മനസ്സിനെ വേട്ടയാടുമ്പോഴാണ്‌ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത്‌. എപ്പോഴും അസ്വസ്ഥമായ മനസ്സോടെ ഇരിക്കുമ്പോള്‍ അസുഖകരമായ കാര്യങ്ങളായിരിക്കും ചെയ്യുക. മനസ്സിനെ സ്വസ്ഥമാക്കി, ശുദ്ധമാക്കി വയ്ക്കുക! അതിനുള്ള സ്രോതസ്സുകള്‍ കണ്ടെത്തുകയും, അതില്‍ വ്യാപൃതരാവുകയും ചെയ്യുകയാണ്‌ ഇതിനുള്ള മാര്‍ഗ്ഗം. ആത്മീയ സങ്കേതങ്ങളും ആത്മീയ ഗുരുക്കന്മാരും മനസ്സിലെ നിഷേധങ്ങളെ അകറ്റി സ്വര്‍ഗ്ഗീയാനന്ദം പകര്‍ന്നുതരുന്ന സ്രോതസ്സുകളാണ്‌. മനസ്സ്‌ പൂര്‍ണമായും ശാന്തമാകുമ്പോള്‍ നിങ്ങളില്‍ സഹജമായി കുടികൊള്ളുന്ന സര്‍ഗ്ഗാത്മക ശക്തികള്‍ ഉണര്‍ന്നുവരും! കലയും സാഹിത്യവും, സംഗീതവും നിങ്ങളുടെ ജീവിതയാത്രയിലെ സഹചാരികളാകും.

Related News from Archive
Editor's Pick