ഹോം » പ്രാദേശികം » കോട്ടയം » 

കോട്ടയം നഗരത്തില്‍ കഞ്ചാവു വില്‍പന വ്യാപകം

July 24, 2011

കോട്ടയം: കോട്ടയം നഗരത്തില്‍ കഞ്ചാവു വില്‍പന പൊടിപൊടിക്കുന്നു. കോട്ടയം മുനിസിപ്പല്‍ ഷോപ്പിംഗ്‌ കോംപ്ളക്സിണ്റ്റെ തെക്കും വടക്കും വശങ്ങളിലുള്ള ഇടവഴികള്‍ അനാശാസ്യപ്രവര്‍ത്തകരും കഞ്ചാവ്‌ മാഫിയകളും പിടിമുറുക്കുന്നു. ഇതുവഴി സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും നടക്കാനാകാത്ത സ്ഥിതിയാണ്‌ നിലവിലുള്ളത്‌. ഈ ഇടവഴികളില്‍ മദ്യത്തിന്‍റെ ഒഴിഞ്ഞ കുപ്പികള്‍ നിറഞ്ഞു കിടക്കുകയാണ്‌. ഈഭാഗം കേന്ദ്രീകരിച്ചാണ്‌ കോട്ടയത്ത്‌ കഞ്ചാവ്‌ ചില്ലറ വില്‍പന കൊഴുപ്പിക്കുന്നത്‌. കോളേജ്‌ വിദ്യാര്‍ത്ഥികളും കഞ്ചാവ്‌ വലിക്കുന്ന സ്ഥിരം കസ്റ്റമേഴ്സും ഇവിടെയെത്തിയാണ്‌ സാധനം വാങ്ങുന്നത്‌. ദിവസേന നൂറുകണക്കിന്‌ കഞ്ചാവ്‌ പൊതികളാണ്‌ ഇവിടെ വിറ്റഴിയുന്നത്‌. ഇടുക്കിയില്‍ നിന്നും തമിഴ്നാട്ടിലെ കമ്പം, തേനി, ഗൂഢല്ലൂറ്‍, വനമേഖലയായ പച്ച കുമ്മാച്ചി മുതലായ ഇടങ്ങളില്‍ നിന്നും കഞ്ചാവ്‌ മൊത്തവ്യാപാരികളിലെത്തും. കൂടാതെ ഇതിലും വിലക്കുറവില്‍ അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ്‌ കടത്ത്‌ കേരളത്തിലേക്കു നടത്തുന്നുണ്ട്‌. ഇവര്‍ കൊണ്ടുവരുന്ന കഞ്ചാവിന്‌ ഇടുക്കിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തുന്ന കഞ്ചാവിണ്റ്റെ വീര്യമില്ലെന്നാണ്‌ പറയുന്നത്‌. കോട്ടയം നഗരത്തില്‍ നാഗമ്പടം ബസ്‌ സ്റ്റാന്‍ഡുഭാഗവും, തിരുനക്കര മൈതാനവും മുനിസിപ്പല്‍ ഷോപ്പിംഗ്‌ കോംപ്ളക്സിണ്റ്റെ ഇടവഴികളും കേന്ദ്രീകരിച്ചാണ്‌ കച്ചവടം പൊടിപൊടിക്കുന്നത്‌. ഇടക്കൊക്കെ ചില്ലറവ്യാപാരികളില്‍ നിന്നും കഞ്ചാവ്‌ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുണ്ടെങ്കിലും മൊത്തവ്യാപാരികളായകഞ്ചാവ്‌ മാഫിയക്കാര്‍ രക്ഷപ്പെടുന്നു. നഗരത്തിലെ ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ്‌ വില്‍പന നടക്കുന്നുണ്ട്‌. കുറച്ചു നാളുകള്‍ക്കു മുമ്പ്‌ രാജധാനി ഹോട്ടലിനു സമീപത്ത്‌ പെട്ടിക്കട നടത്തിവന്നിരുന്ന സ്ത്രീയെ കഞ്ചാവ്പൊതിസഹിതം എക്സൈസ്്‌ അറസ്റ്റു ചെയ്ത്‌ കേസെടുത്തിരുന്നു. കോട്ടയത്തെ കഞ്ചാവ്‌ ചില്ലറ വില്‍പനക്കാരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നുള്ള വസ്തുത യുവതലമുറയെ ബാധിച്ചിരിക്കുന്ന കഞ്ചാവിണ്റ്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഇടുക്കിയില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനിലും ബസിലും കാറിലുമായി വന്‍തോതില്‍ കഞ്ചാവ്‌ കേരളത്തിലെത്തുന്നുണ്ടെങ്കിലും ഇതിനു തടയിടാന്‍ നമ്മുടെ പോലീസ്‌ സംവിധാനത്തിനും എക്സൈസ്‌ വകുപ്പിനും ഫലപ്രദമായി കഴിയുന്നില്ലെന്നുള്ളതിണ്റ്റെ തെളിവാണ്‌ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടങ്ങുന്ന വാന്‍ റാക്കറ്റുതന്നെ കോട്ടയം നഗരത്തിലെ പല ഇടങ്ങളിലും പരസ്യമായും രഹസ്യമായും കഞ്ചാവ്‌ കച്ചവടം നടത്തുന്നത്‌. യുവാക്കളും സാധാരണക്കാരും കോളേജ്‌ വിദ്യാര്‍ത്ഥികളും നാള്‍ക്കുനാള്‍ കഴിയുന്തോറും കഞ്ചാവിണ്റ്റെ മാസ്മരിക വലയത്തിനടിമപ്പെടുകയാണ്‌. ഈ നില തുടര്‍ന്നാല്‍ വരും തലമുറ സ്ഥിരബുദ്ധിയില്ലാത്തവരും ക്രിമിനല്‍ വാസനയുള്ളവരുമായിത്തീരാന്‍ ഇടയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ സര്‍ക്കാരും പോലീസ്‌, എക്സൈസ്‌ വകുപ്പുകളും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ചില്ലറ വില്‍പനക്കാരെ പിടികൂടുമ്പോള്‍ ഇവരില്‍ നിന്നും ലഭിക്കുന്ന മൊഴി കുഴിച്ചുമൂടാതെ കഞ്ചാവ്‌ മൊത്ത വ്യാപാരികളെ പിടികൂടി ശിക്ഷിക്കാനുള്ള ഇച്ഛാശക്തിയുണ്ടാകണം. അതല്ലെങ്കില്‍ സ്വബോധം നശിച്ച, ക്രിമിനല്‍ വാസനയുള്ള, ഒരു സമൂഹം നാടിനു ശാപമായിമാറും.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick