ഇടി മിന്നലില്‍ വീട്‌ തകര്‍ന്നു

Sunday 24 July 2011 11:40 pm IST

നെല്ലിക്കുന്ന്‌: കനത്ത കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ വീട്‌ തകര്‍ന്നു. നെല്ലിക്കുന്ന്‌ കടപ്പുറം ചീരുംമ്പാ റോഡിലെ മൊഹമൂദിണ്റ്റെ ഭാര്യ ആമിനയുടെ ഓടിട്ട വീടാണ്‌ വിള്ളല്‍ വീണ്‌ തകര്‍ന്നത്‌. കനത്ത മഴയില്‍ വീടിണ്റ്റെ ഒരു ഭാഗം തകരുകയായിരുന്നു. അടുക്കള മുന്‍വശത്തെ മുറികളുടെ ചുമരുകള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്‌. വിള്ളല്‍ വീണതിനെ തുടര്‍ന്ന്‌ ഏത്‌ സമയത്തും വീട്‌ നിലം പൊത്തുമെന്ന ഭയത്തിലാണ്‌ വീട്ടുകാര്‍.