ഹോം » ലോകം » 

യു.എസില്‍ ചെറുവിമാനം തകര്‍ന്ന് മൂന്ന് മരണം

July 25, 2011

വാഷിങ്ടണ്‍: യു. എസില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ജോണ്‍ ബ്യുര്‍കെറ്റ്, ഭാര്യ ഡാന, മകള്‍ മോര്‍ഗന്‍ എന്നിവരാണ് മരിച്ചത്. ചിക്കാഗോ യൂനിവേഴ്സിറ്റി വോളിബോള്‍ ടീമില്‍ അംഗമാണ് മോര്‍ഗന്‍.

മോര്‍ഗനെ പരിശീലന ക്യാമ്പില്‍ അയക്കാനായി വിമാനത്തില്‍ പോകുംമ്പോഴാണ്‌ അപകടമുണ്ടായത്‌. ഇലിനോയിസ് നഗരത്തിലാണ് സംഭവം. പൈപ്പര്‍ പി.എ 46 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

റാന്‍ടൗള്‍ വിമാനത്താവളത്തില്‍ നിന്നു ഫ്ളോറിഡയിലേക്കു പോകാന്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Related News from Archive
Editor's Pick