ഹോം » പൊതുവാര്‍ത്ത » 

കൈമാറിയത് പുതിയ ഓഹരികള്‍ – ചിദംബരം

July 25, 2011

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ ലഭ്യമായ യൂണിടെക്കിന്റെയും സ്വാനിന്റെയും ഓഹരികള്‍ കൈമാറിയത്‌ വിദേശ കമ്പനികള്‍ക്കായിരുന്നില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. ഓഹരികള്‍ വിദേശ കമ്പനികള്‍ക്കു കൈമാറിയെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഓഹരികളാണ്‌ വിദേശകമ്പനികള്‍ക്ക്‌ കൈമാറിയത്‌. നേരത്തെ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തന്നെ ഓഹരികൈമാറ്റത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും ചിദംബരം പറഞ്ഞു. ഇരുകമ്പനികളുടെയും ഓഹരി കൈമാറ്റം അന്ന്‌ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ അറിവോടെയായിരുന്നുവെന്ന്‌ മുന്‍ ടെലികോം മന്ത്രി എ. രാജ ഇന്ന്‌ പ്രത്യേക സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

യൂണിടെക്കും സ്വാനും പ്രവേശിച്ചത്‌ വിദേശ കമ്പനികളായിട്ടാണ്‌. ഈ രംഗത്ത്‌ പുതിയ കമ്പനികളുമായിരുന്നു ഇവര്‍. സ്‌പെക്‌ട്രവും ലൈസന്‍സും ലഭിച്ചത്‌ ഇതേ രീതിയിലാണ്‌. സ്‌പെക്‌ട്രം വില്‍പ്പന നടന്നിട്ടുണ്ടെന്ന്‌ ചിന്തിക്കുന്നില്ലെന്നും ലൈസന്‍സ്‌ ലഭിച്ച കമ്പനികള്‍ക്ക്‌ സ്‌പെക്‌ട്രം ലഭിക്കുമ്പോള്‍ അതേ സ്‌പെക്‌ട്രം, കമ്പനിയില്‍ തന്നെയാണ്‌ നിലനില്‍ക്കുകയെന്നും കമ്പനികള്‍ പുതിയ ഷെയറാണ്‌ വിതരണം ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ചിദംബരം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick