ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മുക്കാല്‍ കോടിയുടെ കുഴല്‍പ്പണവുമായി യുവാവ്‌ അറസ്റ്റില്‍

July 25, 2011

കൂത്തുപറമ്പ്‌: മുക്കാല്‍കോടി രൂപയുടെ കുഴല്‍പ്പണവുമായി യുവാവ്‌ അറസ്റ്റില്‍. താമരശ്ശേരിക്കടുത്ത വാവാട്‌ പാലക്കുന്നുമ്മല്‍ വീട്ടില്‍ സനീര്‍ (28) ആണ്‌ പൂക്കോട്ട്‌ വെച്ച്‌ ഫ്ളയിംഗ്‌ സ്ക്വാഡിണ്റ്റെ പിടിയിലായത്‌. ബൈക്കില്‍ വരികയായിരുന്ന സനീറിനെ സംശയം തോന്നിയ ഫ്ളയിംഗ്‌ സ്ക്വാഡ്‌ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ്‌ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 75 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്‌. കണ്ണൂരില്‍ ഒരാള്‍ക്ക്‌ കൈമാറാന്‍ കൊണ്ടുപോവുകയായിരുന്നു പണമെന്നാണ്‌ ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട്‌ സമ്മതിച്ചത്‌. സുനീറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്‌ എന്‍ഫോഴ്സ്മെണ്റ്റ്‌ വിഭാഗത്തിന്‌ കൈമാറും. ഇയാളുടെ ബൈക്കും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick