ഹോം » പൊതുവാര്‍ത്ത » 

മന്‍മോഹനും ചിദംബരവും രാജിവെക്കണം: ബിജെപി

July 25, 2011

ന്യൂദല്‍ഹി: രാജയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രമന്ത്രി പി.ചിദംബരവും രാജിവെക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി എന്തുകൊണ്ടാണ്‌ മൗനം പാലിക്കുന്നതെന്ന്‌ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചോദിച്ചു. സ്പെക്ട്രം ഇടപാടില്‍ മന്‍മോഹന്‍സിംഗിന്റെയും ചിദംബരത്തിന്റെയും പങ്കെന്തെന്ന്‌ വെളിപ്പെടുത്തണം. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ്‌ എന്ത്‌ നടപടിയെടുക്കുമെന്നും സോണിയാഗാന്ധി വെളിപ്പെടുത്തണം. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ഉള്‍പ്പെട്ട മന്‍മോഹന്‍സിംഗും ചിദംബരവും ഉടന്‍ രാജിവെക്കണമെന്ന്‌ ഗഡ്കരി ആവശ്യപ്പെട്ടു. ഇവിടെ വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്‌ വ്യക്തമായിക്കഴിഞ്ഞു. സ്പെക്ട്രം കുംഭകോണത്തില്‍ രാജയെക്കൂടാതെ മറ്റ്‌ പലര്‍ക്കും പങ്കുണ്ടെന്ന്‌ ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. എന്നാല്‍ സഖ്യകക്ഷിയുടെ മന്ത്രിയെ ബലിയാടാക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്തത്‌.

Related News from Archive
Editor's Pick