ഹോം » പ്രാദേശികം » എറണാകുളം » 

സ്ത്രീകളുടെ സ്വയരക്ഷയ്ക്ക്‌ ഇനി മുളകുപൊടി സ്പ്രേ

July 26, 2011

ആലുവ: ഉപദ്രവിക്കാനെത്തുന്നവരെ നേരിടാന്‍ സഹായകമാകുന്ന മുളക്പൊടി സ്പ്രേയ്ക്ക്‌ സ്ത്രീകള്‍ക്കിടയില്‍ വന്‍ഡിമാന്റ്‌, ആഞ്ഞൂറ്‌ രൂപയ്ക്കാണ്‌ ഇത്‌ വിറ്റഴിക്കുന്നത്‌. ബാഗിനകത്ത്‌ ഒതുക്കി വയ്ക്കാമെന്ന പ്രത്യേകതയുണ്ട്‌. ഉപദ്രവിക്കാനെത്തുന്നവരുടെ മുഖത്തേക്ക്‌ ഇത്‌ സ്പ്രേചെയ്താല്‍ ഏറെ നേരം കണ്ണിന്‌ എരിവുണ്ടായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ബംഗ്ലൂരുവിലും മുംബൈയിലും മറ്റുമാണ്‌ ഈസ്പ്രേയ്ക്ക്‌ ഇത്രയും നാള്‍ വിപണിയുണ്ടായിരുന്നത്‌. എന്നാല്‍ വെബ്സൈറ്റില്‍ സ്പ്രേയ്ക്ക്‌ വേണ്ടി അന്വേഷണം ഏറിയപ്പോഴാണ്‌ പലരും ഇതിന്‌ ഏജന്‍സി എടുത്തിരിക്കുന്നത്‌. ആലുവ മേഖലയില്‍ നൂറുകണക്കിന്‌ സ്ത്രീകള്‍ ഇതിനോടകം ഈ സ്പ്രേവാങ്ങിയിട്ടുണ്ടെന്ന്‌ വില്‍പ്പനക്കാര്‍ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick