ഹോം » പ്രാദേശികം » എറണാകുളം » 

സര്‍വ്വശിക്ഷാ അഭിയാന്‍ അധ്യപകനിയമനം

July 26, 2011

കൊച്ചി: സര്‍വശിക്ഷാ അഭിയാന്‍ നടപ്പിലാക്കി വരുന്ന സയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (എഇഡിസി) കരാറടിസ്ഥാനത്തില്‍ റിസോഴ്സ്‌ അധ്യാപകരെ എറണാകുളം ജില്ലയില്‍ നിയമിക്കുന്നു. യോഗ്യതകള്‍ പ്ലസ്ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റെഗുലര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി/ഡിപ്ലോമയും ടിടിസി/ബിഎഡ്‌ യോഗ്യതയുള്ളവരുമായിരിക്കണം. ടിടിസി/ബിഎഡ്‌ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി ഡിപ്ലോമ മാത്രം ഉള്ളവരെയും പരിഗണിക്കും. (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി/ ഡിപ്ലോമയില്ലാത്ത അപേക്ഷകരെ പരിഗണിക്കുന്നതല്ല) എറണാകുളം ജില്ലയില്‍ കുറഞ്ഞത്‌ 3 വര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്തുകൊള്ളാമെന്ന്‌ കരാറില്‍ ഉറപ്പു നല്‍കേണ്ടതാണ്‌.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയൊടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം. എറണകുളം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്‌ 16. ജില്ലാ പ്രോജക്ട്‌ ഓഫീസര്‍, സര്‍ സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്‌എസ്‌എ), കാരക്കാട്ട്‌ എസ്റ്റേറ്റ്‌, ചിറ്റൂര്‍ റോഡ്‌, കൊച്ചി-11 എന്നവിലാസത്തില്‍ അപേക്ഷിക്കണം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick