ഹോം » വാര്‍ത്ത » 

റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ അര ശതമാനം വര്‍ദ്ധിപ്പിച്ചു

July 26, 2011

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ്‌ ബാങ്ക്‌ റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ അര ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക്‌ എട്ട്‌ ശതമാനവും റിവേഴ്സ്‌ റിപ്പോ നിരക്ക്‌ ഏഴ്‌ ശതമാനവുമായി. റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ റിസര്‍വ്‌ ബാങ്ക്‌ വര്‍ദ്ധനവരുത്തിയതോടെ വാണിജ്യ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തികത വാഴ്പകളുടെ പലിശ ഉയര്‍ത്തിയേക്കും.
ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന വായ്പയുടെ പലിശയാണ്‌ റിപ്പോ നിരക്ക്‌. ബാങ്കുകളുടെ അധിക നിക്ഷേപത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന പലിശയാണ്‌ റിവേഴ്സ്‌ റിപ്പോ നിരക്ക്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick