കോട്ടയം: നൂറ്റിഒന്നാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജനഗറില്‍ ഫെബ്രുവരി മൂന്നു മുതല്‍ പത്തുവരെ നടത്തുമെന്ന് ഹിന്ദുമതമഹാമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 3.30ന് അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. ലോക്സഭാമുന്സെക്രട്ടറി ജനറല്‍ പി.ഡി.റ്റി. ആചാരി അദ്ധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമസഭാ സംസ്ഥാനപ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരി അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 7ന് കണ്ടമംഗലം പരമേശ്വരന് നമ്പൂതിരി പ്രഭാഷണം നടത്തും.
ഹിന്ദുമതപരിഷത്തിന് തുടക്കം കുറിച്ച് ചട്ടമ്പിസ്വാമികളുടെ പന്മന സമാധി മണ്ഡപത്തില്‍ നിന്നും ഫെബ്രുവരി 2ന് ആരംഭിക്കുന്ന വിദ്യാധിരാജ ജ്യോതിപ്രയാണവും എഴുമറ്റൂര്‍ ശ്രീവിദ്യാധിരാജ പരമഭട്ടാരകാശ്രമത്തില് നിന്നും സ്വാമികളുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആരംഭിക്കുന്ന ഘോഷയാത്രയും, അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്രത്തില്‍നിന്നും ആരംഭിക്കുന്ന പതാകാഘോഷയാത്രയും 3ന് രാവിലെ 10ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സംഗമിച്ച് വിദ്യാധിരാജനഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാകയുയര്‍ത്തും.
പരിഷത്ത് രണ്ടാംദിവസം ഉച്ചയ്ക്ക് 3ന് സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സ്വാമി വേദാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. മൂന്നാംദിവസം 3.30ന് നടക്കുന്ന സാംസ്ക്കാരികസമ്മേളനം കേരളകലാമണ്ഡലംസര്വ്വകലാശാല വൈസ്ചാന്സിലര് പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്സ്. രമേശന് നായര്‍, പ്രൊഫ.വി. മധുസൂദനന് നായര്‍, ഡോ.ബി. പത്മകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് ഡോ. എന്‍. ഗോപാലകൃഷ്ണന് സംസാരിക്കും.
നാലാംദിവസം 3ന് നടക്കുന്ന വിവേകാനന്ദ ജയന്തി സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഢധ്വജാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തപസ്യാ സംസ്ഥാന പ്രഭാരി ആര്.സഞ്ജയന്, ഡോ.മുരളീവല്ലഭന്‍ റ്റി.വി, പ്രൊഫ. ടോണിമാത്യു, അമൃതരാജ്. ജി എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7ന് സച്ചിദാനന്ദ സ്വാമികള്‍ പ്രഭാഷണം നടത്തും.
അഞ്ചാംദിവസം 3.30ന് നടക്കുന്ന അയ്യപ്പഭക്തസമ്മേളനം മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായര്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി അയ്യപ്പദാസ്, പി.ഡി. രാധാകൃഷ്ണന് നമ്പൂതിരി, എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് ജയസൂര്യന്‍ പാലാ പ്രഭാഷണം നടത്തും. ആറാംദിവസം നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. ആര്. രാമചന്ദ്രന് നായര്‍ ഐഎഎസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ള, ഡോ. എം.എ. കുട്ടപ്പന് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് തൃശൂര്‍ നാരായണാശ്രമ തപോവനം മഠാധിപതി സ്വാമി ഭൂമാനന്ദതീര്‍ത്ഥ മഹാരാജ് പ്രഭാഷണം നടത്തും.
ഏഴാംദിവസം 3ന് നടക്കുന്ന വനിതാസമ്മേളനം ഡോ. എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ട അദ്ധ്യക്ഷത വഹിക്കും. ഉഷാ ബഹന്‍ സംസാരിക്കും. വൈകിട്ട് 7ന് ഭാഗവത ഗ്രാമാചാര്യന് സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തും. എട്ടാം ദിവസം രാവിലെ 9ന് നടക്കുന്ന മതപാഠശാല സമ്മേളനം മതപാഠശാലാ അദ്ധ്യാപക പരിഷത്ത്സംസ്ഥാനപ്രസിഡന്റ് പ്രൊഫ. റ്റി.ജി. പുരുഷോത്തമന് നായര്‍ ഉദ്ഘാടനം ചെയ്യും.
കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമ മഠാധിപതി സ്വാമി വിജയഭാസ്ക്കരാനന്ദ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ആര്. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3ന് ചേരുന്ന സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റ്റി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ സമാപനസന്ദേശം നല്‍കും. എന്‍.കെ. പ്രേമചന്ദ്രന് പ്രഭാഷണം നടത്തും. വൈകിട്ട് 5ന് സ്വാമി അമൃതഗീതാനന്ദപുരി നയിക്കുന്ന സര്‍വ്വൈശ്വര്യപൂജ നടക്കും.പത്രസമ്മേളനത്തില്‍ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി. എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, സെക്രട്ടറി അഡ്വ. എം.പി. ശശിധരന് നായര്‍, ട്രഷറര്‍ എന്‍.എസ്. ബോസ്, പബ്ലിസിറ്റി കണ്‍വീനര്‍ എ.ജി. ഹരിഹരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: