ഡോക്ടര്‍മാരുടെ സമരം നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി

Tuesday 26 July 2011 4:26 pm IST

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കുന്ന സമരത്തിലേക്ക്‌ ഡോക്ടര്‍മാര്‍ ഇറങ്ങിച്ചെന്നത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിന്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഞായറാഴ്ച ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ ധാരണയിലാണ്‌ പിരിഞ്ഞത്‌. പിന്നീട്‌ ഏത്‌ സാഹചര്യത്തിലാണ്‌ സമരം പ്രഖ്യാപിക്കേണ്ടിവന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.