കണ്ണൂര്‍: 2008 ല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രശസ്ത മാധ്യമപ്രവര്ത്തകന് സോണി എം.ഭട്ടതിരിപ്പാട് അലഹബാദില്‍ നടക്കുന്ന കുംഭമേളയില്‍ ഉള്ളതായി സൂചന. അലഹബാദില്‍ സോണിയുമായി മുഖസാദൃശ്യമുള്ള ഒരാളെ ശ്രദ്ധയില്‍പ്പെട്ട ചില മാധ്യമപ്രവര്‍ത്തകരാണ് ഇയാളുടെ ഫോട്ടോ എടുത്തത്. ഫോട്ടോയിലുള്ള വ്യക്തിക്ക് സോണി എം.ഭട്ടതിരിപ്പാടുമായി സാദൃശ്യമുണ്ടെന്നാണ് ഫോട്ടോ കണ്ട അടുത്ത ബന്ധുക്കളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിഗമനം.
ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലില്‍ റിപ്പോര്‍ട്ടറായിരുന്ന സോണി എം.ഭട്ടതിരിപ്പാട് ചാനലിനു വേണ്ടി ഗോവ ഫിലിം ഫെസ്റ്റിവെല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു. ഫെസ്റ്റ് അവസാനിക്കുന്നതിന് മുന്നെ 2008 ഡിസംബര്‍ എട്ടിന് ഭാര്യാപിതാവിനൊപ്പം നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ കാസര്‍കോഡ് വെച്ചാണ് സോണിയെ കാണാതായത്. ടോയ്ലറ്റില് പോകാനെന്ന് പറഞ്ഞ് ട്രെയിനില്‍ നിന്നിറങ്ങുകയായിരുന്നു സോണി. സോണിയെ കാണാതെ ഭാര്യാപിതാവ് തീവണ്ടി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സോണിയുടെ തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ആരെയും അറിയിക്കാതെ ദീര്‍ഘയാത്ര പോകുന്ന സ്വഭാവം സോണിക്ക് നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ട് സോണി തിരിച്ചുവരുമെന്നായിരുന്നു ബന്ധുക്കളുടെ പ്രതീക്ഷ. എന്നാല്‍ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും സോണി തിരിച്ചെത്താഞ്ഞതിനാല്‍ ഭാര്യ ഡോ.സീമ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളും പോലീസും കുടുംബവും നിരന്തരമായി അന്വേഷിച്ചുവെങ്കിലും സോണിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.
** കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: