ഇടുക്കി കോട്ടയം ജില്ലകളില്‍ നേരിയ ഭൂചലനം

Tuesday 26 July 2011 2:48 pm IST

തൊടുപുഴ: ഇടുക്കി കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജില്ലയിലെ ചെറുതോണി, കട്ടപ്പന, പൈനാവ്, കുമളി, ഉപ്പുതറ, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, ഇലപ്പള്ളി,കുളമാവ് എന്നിവടങ്ങളിലും കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട, വാഗമണ്‍ എന്നിവടങ്ങളിലും നേരിയ ചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഭൂചലനം നാലു സെക്കന്‍ഡ്‌ മാത്രമാണ്‌ നീണ്ടുനിന്നത്‌.