ജസ്റ്റിസ്‌ ശിവരാജ്‌ പാട്ടീല്‍ കര്‍ണാടക ലോകായുക്ത

Tuesday 26 July 2011 3:37 pm IST

ബാംഗ്ലൂര്‍: കര്‍ണാടകയിലെ പുതിയ ലോകായുക്തയായി ജസ്റ്റിസ്‌ ശിവരാജ്‌ വി. പാട്ടീലിനെ നിയമിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായി. ആഗസ്റ്റ്‌ രണ്ടിന്‌ കാലാവധി പൂര്‍ത്തിയാക്കുന്ന സന്തോഷ്‌ ഹെഗ്ഡെയ്ക്ക്‌ പകരമാണ്‌ നിയമനം. രാജസ്ഥാന്‍ ചീഫ്‌ ജസ്റ്റിസായും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ്‌ ചെയര്‍മാനായും ശിവരാജ്‌ പാട്ടീല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.