ഹോം » പ്രാദേശികം » കാസര്‍കോട് » 

കാര്‍ഗില്‍ വിജയദിനം: ധീരജവാന്‍മാര്‍ക്ക്‌ റോട്ടറി ക്ളബ്ബിണ്റ്റെ സ്മരണാഞ്ജലി

July 26, 2011

കാഞ്ഞങ്ങാട്‌: കാര്‍ഗില്‍ വിജയദിനാചരണത്തിണ്റ്റെ ഭാഗമായി ധീരജവാന്‍മാര്‍ക്ക്‌ സ്മരണാഞ്ജലി അര്‍പ്പിച്ചു. ചടങ്ങില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്‍മാരെ ആദരിച്ചു. കാഞ്ഞങ്ങാട്‌ മിഡ്ടൌണ്‍ റോട്ടറി ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തിലാണ്‌ കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ജവാന്‍മാര്‍ക്ക്‌ സ്മരണാഞ്ജലി അര്‍പ്പിച്ചത്‌. വ്യാപാരഭവനില്‍ നടന്ന പരിപാടി ബ്രിഗേഡിയര്‍ ടി.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ളബ്‌ പ്രസിഡണ്ട്‌ വി.യതീഷ്പ്രഭു അധ്യക്ഷത വഹിച്ചു. സ്കോഡര്‍ ലീഡര്‍ കെ.നാരായണന്‍ നായര്‍ കാര്‍ഗില്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസിസ്റ്റണ്റ്റ്‌ ഗവര്‍ണര്‍ വി.കൃഷ്ണന്‍, അബ്ദുള്‍ റഹ്മാന്‍ഹാജി, ക്യാപ്റ്റന്‍ വിജയന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. റോട്ടറി സെക്രട്ടറി മുകുന്ദറായപ്രഭു നന്ദി പറഞ്ഞു.

Related News from Archive
Editor's Pick