ഹോം » പ്രാദേശികം » കാസര്‍കോട് » 

അഴിമതിക്കെതിരെ എബിവിപിയുടെ വിദ്യാര്‍ത്ഥി റാലി ഇന്ന്‌

July 26, 2011

കാസര്‍കോട്‌: രാജ്യത്ത്‌ അഴിമതി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഴിമതി തടയണമെന്നാവശ്യപ്പെട്ട്‌ ഇന്ന്‌ എബിവിപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി റാലി നടത്തും. അഴിമതി നിയന്ത്രിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തുക, അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കുക, രാജ്യത്തിനു പുറത്തുള്ള 4൦൦ ലക്ഷം കോടിയിലേറെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായാണ്‌ റാലി സംഘടിപ്പിക്കുന്നത്‌. റാലി കാസര്‍കോട്‌ കറന്തക്കാട്‌ നിന്ന്‌ ആരംഭിച്ച്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ അവസാനിക്കും. എബിവിപി ജില്ലാ- സംസ്ഥാന ഭാരവാഹികളടക്കം നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരക്കും. ഇന്ന്‌ എബിവിപിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥി റാലി സംഘടിപ്പിക്കുന്നുണ്ട്‌.

Related News from Archive
Editor's Pick