ഹോം » പ്രാദേശികം » കാസര്‍കോട് » 

പുതിയവളപ്പ്‌ കടപ്പുറത്ത്‌ മുസ്ളീംലീഗ്‌ അക്രമം; അമ്മയ്ക്കും മകനും പരിക്ക്‌

July 26, 2011

കാഞ്ഞങ്ങാട്‌: പുതിയ വളപ്പ്‌ കടപ്പുറത്ത്‌ വീണ്ടും അക്രമം. കഴിഞ്ഞ രാത്രി നടന്ന അക്രമസംഭവത്തില്‍ ഒരു വീടും ക്ളബ്ബ്‌ ഓഫീസും ലീഗുകാര്‍ അടിച്ചു തകര്‍ത്തു. അമ്മയ്ക്കും മകനും അടിയേറ്റ്‌ പരിക്കുപറ്റി. പുതിയ കടപ്പുറത്തെ ബാലണ്റ്റെ മകന്‍ വിനീഷ്‌ (25), അമ്മ പുഷ്പ (45) എന്നിവരാണ്‌ കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെ അക്രമത്തിനിരയായത്‌. ഭക്ഷണം കഴിച്ച്‌ വീട്ടുമുറ്റത്ത്‌ കൈകഴുകി കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സംഘം മുസ്ളീംലീഗുകാര്‍ വീട്ടുമുറ്റത്തേക്ക്‌ ചാടിക്കയറുകയും വിനീഷിനെ അക്രമിക്കുകയുമായിരുന്നു. മകനെ കയ്യേറ്റം ചെയ്യുന്നത്‌ തടയാന്‍ ശ്രമിച്ചപ്പോഴാണ്‌ അമ്മ പുഷ്പക്കും അടിയേറ്റത്‌. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വിനീഷും പുഷ്പയും ആശുപത്രിയിലേക്ക്‌ പോയ നേരത്ത്‌ ഒരു സംഘം വീട്ടുപറമ്പിലേക്ക്‌ അതിക്രമിച്ചുകയറുകയും വീടിന്‌ നേരെ കല്ലേറ്‌ നടത്തുകയും ജനല്‍ ഗ്ളാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസ്‌ പട്രോളിംഗ്‌ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്‌.

Related News from Archive
Editor's Pick