ഹോം » ലോകം » 

യുഎസ്‌ ആക്രമണം: അഫ്ഗാനില്‍ 35 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

July 27, 2011

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ്‌ സേന നടത്തിയ ആക്രമണത്തില്‍ 35 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. വസീരിസ്ഥാനിലെ ഗോത്ര മേഖലയില്‍ വിദേശ സേനയ്ക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തിന്‌ പിന്നാലെയാണ്‌ യുഎസ്‌ വ്യോമാക്രമണം നടത്തിയത്‌.
വെള്ളിയാഴ്ച വിദേശ സേനയുടെ വാഹനവ്യൂഹത്തിനു നേരെ നൂറോളം വരുന്ന പാക്‌ താലിബാന്‍ ഭീകരര്‍ മിസെയില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്‌ തിരിച്ചടി നല്‍കാനാണ്‌ യുഎസ്‌ നാറ്റോ സേനയുടെ യുദ്ധവിമാനങ്ങള്‍ അഫ്ഗാനിലെ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട്‌ വ്യോമാക്രമണം നടത്തിയത്‌. സംഭവത്തില്‍ 20ലധികം ഭീകരര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related News from Archive
Editor's Pick