ഹോം » വാര്‍ത്ത » ലോകം » 

നോര്‍വെ കൂട്ടക്കൊല: ക്രൈസ്തവ ഭീകരന്‌ പിന്നില്‍ ബ്രിട്ടീഷ്‌ സംഘടന

July 27, 2011

നോര്‍വെ: നോര്‍വെ കൂട്ടക്കൊല താന്‍ ഒറ്റക്കാണ്‌ നടത്തിയതെന്ന്പറഞ്ഞ ക്രൈസ്തവ ഭീകരന്‍ ആന്‍ഡേഴ്സ്‌ ബെഹ്‌റിജ്‌ ബ്രെയ്മിക്‌ മൊഴി മാറ്റി. ഇംഗ്ലീഷ്‌ പ്രതിരോധ ലീഗ്‌ (ഇഡിഎല്‍) എന്ന സംഘടനയുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നാണ്‌ ബ്രെയ്‌വിക്‌ പുതുതായി വെളിപ്പെടുത്തിയത്‌.
സംഘടനയുടെ നേതാവെന്ന നിലയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ താന്‍ ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ബ്രെയ്‌വിക്‌ പറഞ്ഞു.
ഡാരില്‍ ഹോബ്സണ്‍ എന്ന വ്യക്തിയാണ്‌ ഇഡിഎല്‍ എന്ന സംഘടനയിലെ നേതാവെന്നും ഈ ഗ്രൂപ്പിലെ ഒരംഗമാണ്‌ താനെന്നും ബ്രെയ്‌വിക്‌ പറഞ്ഞു.
ബ്രെയിവികുമായി നിരന്തരം ബന്ധം സ്ഥാപിക്കാറുണ്ടെന്ന്‌ ഇഡിഎല്‍ മുതിര്‍ന്ന അംഗം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബ്രെയ്‌വിക്കിന്റെ വെളിപ്പെടുത്തല്‍ പ്രാധാന്യത്തോടെ എടുക്കണമെന്ന്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick