തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അധിക ലോഡ്ഷെഡിംഗ്. ഗ്രാമപ്രദേശങ്ങളിലാണ് അധിക ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ലോഡ്ഷെഡിംഗ്. പുറത്തുനിന്നുള്ള വൈദ്യുത ലഭ്യതയില്‍ കുറവു വന്നതിനെ തുടര്‍ന്നാണ് ലോഡ്ഷെഡിംഗ്.
350 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. നേരത്തെ 3350 മെഗാവാട്ടാണ് വൈകുന്നേരത്തെ വൈദ്യുത ഉപഭോഗം. ലോഡ്ഷെഡിംഗിനെ തുടര്‍ന്ന് ഇത് 3000 ആയി കുറഞ്ഞിരുന്നു. ഇതിലാണ് 350 മെഗാവാട്ടിന്റെ കുറവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: