ഹോം » പൊതുവാര്‍ത്ത » 

ഇന്ത്യ പാക്‌ വിദേശകാര്യ മന്ത്രിതല ചര്‍ച്ച തുടങ്ങി

July 27, 2011

ന്യൂദല്‍ഹി: ഇന്ത്യ പാക്‌ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ദല്‍ഹിയില്‍ തുടങ്ങി. ഇരു രാജ്യങ്ങളുടെയും പുരോഗതിയാകണം ചര്‍ച്ചയില്‍ ലക്ഷ്യമിടേണ്ടതെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി ഖാര്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക്‌ മുമ്പ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഹിനാ റബ്ബാനി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണയുമായി റബ്ബാനി ചര്‍ച്ച നടത്തുന്നത്‌.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും മുമ്പേ കശ്മീര്‍ വിഘടനവാദി നേതാക്കളുമായി പാക്‌ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ മന്ത്രിതല ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ക്ക്‌ അന്തിമരൂപം നല്‍കിയിരുന്നു.

Related News from Archive

Editor's Pick