കശ്മീര്‍ വിഷയത്തില്‍ സമഗ്ര ചര്‍ച്ചയ്ക്ക്‌ ഇന്ത്യാ-പാക്‌ ധാരണ

Wednesday 27 July 2011 4:16 pm IST

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ സമഗ്ര ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യ-പാക്‌ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ധാരണ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണയും പാക്‌ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിയും നടത്തിയ ചര്‍ച്ചയിലാണ്‌ ധാരണയായത്‌.
ഭീകരവാദം ഇന്ത്യക്കും പാക്കിസ്ഥാനും ഒരേ പോലെ ഭീഷണിയാണെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണ പറഞ്ഞു. പാക്‌ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിയുമായി നടത്തിയ ചര്‍ച്ച തൃപ്തികരമാണെന്നും കൃഷ്ണ പറഞ്ഞു.