ഹോം » പ്രാദേശികം » കോട്ടയം » 

കനത്തമഴ തുടരുന്നു: മലയോര മേഖല പനിച്ചൂടില്‍ വിറക്കുന്നു

July 27, 2011

എരുമേലി: മലയോര മേഖലയില്‍ മഴ കനത്തു പെയ്തു തുടങ്ങിയതോടെ പനിയുടെ പിടിയിലമര്‍ന്ന ജനങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞുമായി മണിക്കൂറുകളോളം മഴ തകര്‍ത്തു പെയ്യുന്നത്‌. അതിശക്തമായ കാറ്റുകൂടി എത്തുന്നതോടെ കൃഷികളും വീടുകളും വാന്‍ അപകടഭീഷണിയിലുമായതാണ്‌ ജനങ്ന്‍ഘളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്‌. മഴ മലയോര മേഖലയെപ്പിടിച്ചു കുലുക്കിയ രംഗമാണ്‌ ആശുപത്രികളില്‍ കാണുന്നത്‌. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം 500ലധികം പനിക്കാരാണ്‌ കഴിഞ്ഞദിവസം വരെ എത്തിയത്‌. മറ്റ്‌ സ്വകാര്യ ആശുപത്രികളിലും പനിക്കാരുടെ എണ്ണം കുറവുമല്ല. മഴയെ തുടര്‍ന്ന്‌ കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും കാറ്റുമാണ്‌ മലയോര മേഖലയിലെ വൈറല്‍പനിക്ക്‌ ആക്കം കൂട്ടിയത്‌. ഇതിനിടെ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ ഒരാള്‍ക്ക്‌ ഡങ്കിപ്പനികൂടി സ്ഥിതീകരിച്ചതോടെ ജനങ്ങള്‍ ഭയാശങ്കയിലായിരിക്കുകയാണ്‌. കനത്ത മഴ നിര്‍മ്മാണ തൊഴില്‍ അടക്കമുള്ള ജോലികളെക്കൂടി സാരമായി ബാധിച്ചതോടെ സാധാരണക്കാരാണ്‌ കഷ്ടത്തിലായിരിക്കുന്നത്‌. ഒരു മേഖലയിലും ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്‌ മഴമൂലം ഉണ്ടായിരിക്കുന്നത്‌. ഇപ്രകാരം മഴ തുടര്‍ന്നാല്‍ ജനജീവിതത്തെ മഴ സാരമായി ബാധിക്കുമെന്നുതന്നെയാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick