ഹോം » പ്രാദേശികം » കാസര്‍കോട് » 

അഴിമതി രഹിത ഭരണത്തിനായി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം

July 27, 2011

കാസര്‍കോട്‌: അഴിമതിരഹിത ഭരണം കെട്ടിപ്പടുക്കുവാനായി വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന്‌ എബിവിപി കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ട്‌ വി.വി.വസന്തകുമാര്‍ ആഹ്വാനം ചെയ്തു. അഴിമതിക്കെതിരെ എബിവിപി സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാര്‍ത്ഥിറാലിയുടെ ഭാഗമായി കാസര്‍കോട്‌ നടന്ന റാലിക്കുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്ലാത്ത ഭാരതമാണ്‌ ലോകത്തിന്‌ മാതൃകയാവേണ്ടത്‌. ഇതിനായി ഭാരതത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതി വിമുക്തമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ മുന്‍ കയ്യെടുക്കണമെന്നും ഇതിനായി ജനസമൂഹത്തിണ്റ്റെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പി.വി.രതീഷ്‌ അധ്യക്ഷത വഹിച്ചു. എം.എം.രജുല്‍ പ്രസംഗിച്ചു. ധനഞ്ജയന്‍ സ്വാഗതവും ഇ.നിതീഷ്‌ നന്ദിയും പറഞ്ഞു. എം.അനീഷ്‌, പി.എം.ഗുണാവതി, കെ.രാജേഷ്‌, പ്രിയേഷ്‌.ആര്‍.നായക്ക്‌, അക്ഷയ താരൂറ്‍ പെര്‍ള എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട്‌ കറന്തക്കാട്ടുനിന്നും ആരംഭിച്ച പ്രകടനം ബാങ്ക്‌ റോഡ്‌, എയര്‍ലൈന്‍സ്‌, പോസ്റ്റാഫീസ്‌, എം.ജി.റോഡ്‌ വഴി പുതിയ ബസ്സ്റ്റാണ്റ്റില്‍ സമാപിച്ചു.

Related News from Archive
Editor's Pick