ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

കമ്മാടം കാവിലെ മരംകൊള്ള; പ്രക്ഷോഭം ആരംഭിക്കും: ഹിന്ദുഐക്യവേദി

July 27, 2011

കാഞ്ഞങ്ങാട്‌: കമ്മാടംകാവില്‍ നടക്കുന്ന മരംകൊള്ളയില്‍ ഹിന്ദുഐക്യവേദി ഹോസ്ദുര്‍ഗ്ഗ്‌ താലൂക്ക്‌ കമ്മറ്റി പ്രതിഷേധിച്ചു. കാവിനുള്ളിലെ മരംകൊള്ള വിശ്വസത്തിനെതിരെയുള്ള കടന്നുകയറ്റമാണ്‌. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ തട്ടുമ്മല്‍ മുന്നറിയിപ്പ്‌ നല്‍കി. യോഗത്തില്‍ താലൂക്ക്‌ പ്രസിഡണ്ട്‌ കടവത്ത്‌ ബാലകൃഷ്ണപണിക്കര്‍ അധ്യക്ഷത വഹിച്ചു. സുരേഷ്‌ മാലോം, തമ്പാന്‍ നായര്‍, അരിയളം, ചന്ദ്രശേഖരന്‍ നീലേശ്വരം, സൂര്യനാരായണഭട്ട്‌ എന്നിവര്‍ സംസാരിച്ചു. രമേശന്‍ കൊന്നക്കാട്‌ സ്വാഗതവും സതി കോടോത്ത്‌ നന്ദിയും പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick