ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

കോണ്‍ഗ്രസിണ്റ്റെ പ്രചാരണം പരാജയം മുന്നില്‍ കണ്ട്‌: ബിജെപി

July 27, 2011

മാവുങ്കാല്‍: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകണ്റ്റെ സ്കൂട്ടര്‍ തോട്ടിലെറിഞ്ഞ സംഭവവുമായി ബിജെപിക്ക്‌ യാതൊരു ബന്ധവുമില്ലെന്നും ഇതിണ്റ്റെ പിറകില്‍ കോണ്‍ഗ്രസ്‌ തന്നെയാണെന്നും ബിജെപി അജാനൂറ്‍ പഞ്ചായത്ത്‌ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ്‌ ൯ന്‌ നടക്കുന്ന അജാനൂറ്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ടും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുടെ പരാജയം മുന്നില്‍ കണ്ടുമാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ബിജെപിക്കെതിരെ തരംതാണ രീതിയില്‍ രാഷ്ട്രീയ നാടകം കളിക്കുന്നത്‌. ഇത്തരം ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ പുച്ഛിച്ചു തള്ളുമെന്ന്‌ ബിജെപി ചൂണ്ടിക്കാട്ടി. കാട്ടുകുളങ്ങരയിലും പരിസരത്തും ബിജെപിയുടെ കൊടികള്‍ വ്യാപകമായി നശിപ്പിച്ച്‌ രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിണ്റ്റെ ഗൂഢശ്രമത്തില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിച്ചു. രാഘവന്‍ വടകര, രവി മാവുങ്കാല്‍, എ.കെ.സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick