വൃദ്ധയെ കബളിപ്പിച്ച്‌ രണ്ട്‌ പവന്‍ കവര്‍ന്നു

Wednesday 27 July 2011 11:40 pm IST

ബദിയഡുക്ക: മകന്‍ ഗള്‍ഫില്‍ നിന്ന്‌ പതിനഞ്ച്‌ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊടുത്തയച്ചത്‌ നല്‍കാമെന്ന വ്യാജേന വൃദ്ധയെ ഓട്ടോയില്‍ കൂട്ടികൊണ്ടുപോയി രണ്ട്‌ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി യുവാവ്‌ രക്ഷപ്പെട്ടു. സംഭവം ബദിയഡുക്ക പോലീസ്‌ അന്വേഷിച്ചുവരുന്നു. നെക്രജെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആയിഷബി (65)നെയാണ്‌ യുവാവ്‌ കബളിപ്പിച്ചത്‌.