ഹോം » സംസ്കൃതി » 

ഗീതാസന്ദേശം

July 27, 2011

ആഹാരവും മൂന്നുവിധത്തിലുണ്ട്‌; ദീര്‍ഘായുസ്സിനും, ബുദ്ധിക്കും, ശക്തിക്കും, ആരോഗ്യത്തിനും, സന്തോഷത്തിനും, ചടുലതയ്ക്കും, ഉതകുന്നതും മിതമായി മധുരമുള്ളതും എന്നാല്‍ എരിവും, പുളിയും, ചവര്‍പ്പും, ഉപ്പും കുറഞ്ഞതുമായ ഈ ഭക്ഷണമാണ്‌ സാത്വികഭക്ഷണം, കയ്പ്‌, പുളി, എരിവ്‌, ചവര്‍പ്പ്‌ വയറുകത്തുന്ന അനുഭവമുണ്ടാക്കുന്നതുമായ ഭക്ഷണം രാജസീക ഭക്ഷണം, പകുതി വേവിച്ചത്‌, പകുതി പാകമായത്‌, ദുര്‍ഗന്ധമുള്ളത്‌, മലിനമായത്‌, അശുദ്ധമായത്‌ എന്നിവയെല്ലാം താമസിക ദോഷമുള്ള ഭക്ഷണമാണ്‌.
ത്യാഗങ്ങളും യജ്ഞങ്ങളും പോലും ഈ മൂന്നുവിഭാഗത്തില്‍പ്പെടുത്താവുന്നതാണ്‌. സമര്‍പ്പണബോധത്തോടെ, യജ്ഞഭാവത്തില്‍, ഈശ്വരാര്‍പ്പണമായി, സര്‍വചരാചരങ്ങള്‍ക്കും, പ്രകൃതിക്കും, നന്മ വരുത്തുന്നവീക്ഷണത്തോടെ അനുനിമിഷം നന്മ മനസ്സില്‍ നിറച്ച്‌, കര്‍മ്മത്തിനോട്‌ അമിതാഗ്രഹങ്ങളില്ലാതെ, ധര്‍മ്മമായിട്ടനുശാസിക്കുന്ന ത്യാഗം സാത്വിക ത്യാഗമാണ്‌. പ്രദര്‍ശിപ്പിക്കാനും പേരിനും പ്രസിദ്ധിക്കും വേണ്ടിയും, അമിതപ്രതീക്ഷയുമായും ചെയ്യുന്ന ത്യാഗങ്ങളും യാഗങ്ങളും രാജസീകമാണ്‌. അധാര്‍മ്മീകമായതും, ദാനവും ദക്ഷയാഗങ്ങളും രാജസീകമാണ്‌. അധാര്‍മ്മീയതും, ദാനവും ദക്ഷിണയും കൊടുക്കാതെയും, വിശ്വാസമില്ലാതെയും, നശീകരണലക്ഷ്യത്തോടെയുള്ളതുമായ ത്യാഗങ്ങള്‍/യോഗങ്ങള്‍ താമസികവുമാണ്‌.
മൂന്നുതരത്തിലുള്ള ശാരീരിക തപസ്സാണുള്ളത്‌. ഈശ്വര-ഗുരു-ജ്ഞാനികളെ ആരാധിക്കുന്ന, പരിശുദ്ധമായ, സംതൃപ്തിയോടെയുള്ള, ദ്രോഹരഹിത വേദനാരഹിതമായ തപസ്സാണ്‌ സാത്വികമായ ശരീര തപസ്സ്‌. ശാന്തമായതും, സത്യമായതും, പ്രിയമായതും, അഹിതമല്ലാത്തതും, ജ്ഞാനപ്രദമായതും, ചൈതന്യവത്തായതുമായ വാക്കുകള്‍ പ്രയോഗിക്കുന്ന തപസ്സാണ്‌ സാത്വിക വാക്കുകൊണ്ടുള്ള തപസ്‌. സന്തോഷകരവും, സൗമ്യവും, മൗനത്തിലാധാരമായതും, ചപലമല്ലാത്തതും, സ്വയം മാനസീക നിയന്ത്രണമുള്ളതും, ഭാവശുദ്ധിയുള്ളതുമായ തപശ്ചര്യയാണ്‌ മാനസീക തപസ്‌. ഇതിലെ ഫലമാകട്ടെ ശാശ്വത നന്മയും, മൂന്നുതരത്തിലുള്ള മാനസിക തപസ്സുണ്ട്‌. സാത്വികം, രാജസികം, താമസികം, ശ്രദ്ധയോടെ പ്രായശ്ചിത്തഭാവത്തോടെ, പൂര്‍ണമനസ്സോടെ മാനസീക ബന്ധങ്ങളില്‍ നിന്ന്‌ മോചനത്തിനും ഈശ്വര സാക്ഷാത്ക്കാരത്തിനുമായി ചെയ്യുന്നത്‌ സാത്വികതപസ്സ്‌. പേരിനും പ്രസിദ്ധിക്കും സ്വാര്‍ത്ഥലാഭത്തിനും, താല്‍ക്കാലിക സുഖത്തിനുമായി ചെയ്യുന്നത്‌ രാജസീകമായ തപസ്‌, നശീകരണ മനസ്സോടെയും, വാശി, പക, വിദ്വേഷത്തോടെയുമനുഷ്ഠിക്കുന്നത്‌ താമസിക തപസ്‌. ഇതിന്റെ ഫലമാകട്ടെ നാശവും മാനസീക അപഭ്രംശവും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick